Skip to main content

ഫിനാൻസ് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് വാക്ക്-ഇൻ- ഇൻ്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറ് മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്കാലിക തസ്തികയിലേക്ക്  വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.   68,700 രൂപയാണ് പ്രതിമാസ വേതനം.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ടിങ്ങ് വിഷയങ്ങളിലുളള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഇക്കണോമിക്സ്, അക്കൗണ്ടൻസി തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ ബിരുദമുള്ളവരക്കും അപേക്ഷിക്കാം.

അഭികാമ്യ യോഗ്യതയായി എട്ടു വർഷത്തെ പ്രവൃത്തിപരിചയം, സാമ്പത്തിക മേഖലയിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്, അഞ്ച് വർഷം സീനിയർ ഓഫീസറായി സർക്കാർ, കേന്ദ്ര സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയും, എം എസ് ഓഫീസ്, ടാലി തുടങ്ങിയവയിലുളള  പരിജ്ഞാനവുമാണ് കണക്കാക്കുന്നത്.

സ്വകാര്യ മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയവും, സാമ്പത്തിക വൈദഗ്ധ്യത്തിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും, പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രകടന സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും ഉണ്ടായിരിക്കണം. ബാലൻസ് ഷീറ്റ്, വരവ്-ചെലവ് അക്കൗണ്ടുകൾ, കാഷ് ഫ്ലോ, വാർഷിക റിപ്പോർട്ടുകൾ, ഓഡിറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ധനകാര്യ രേഖകൾ തയ്യാറാക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള പ്രാവീണ്യവും അഭികാമ്യ യോഗ്യതയായി പരിഗണിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 28-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശ്ശൂർ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date