Skip to main content

പരസ്പരം: ഫ്ലാഷ് മോബ് നടത്തി

 

തൃശ്ശൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കലാ-സാംസ്കാരിക സംഗമ പരിപാടി പരസ്പരത്തിന്റെ ഭാഗമായി വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച  കലാകാരന്മാരുടെ നേതൃത്വത്തിൽ  
മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഫ്ലാഷ് മോബ് നടത്തി. വജ്ര ജൂബിലി കലാകാരന്മാരായ നീഹ സജീവൻ, പ്രണവ് പ്രഭാകരൻ, ടി കെ അച്ചു,
അമൽ ബാബു എൻ, കെ ജെ ശ്രീലക്ഷ്മി കെ ജെ, വിഷ്ണു ശ്രീധർ,എം എ അസ്‌ന, കൃഷ്ണേന്ദു സി ബി, ജിതിൻ ചന്ദ്രൻ, ഗോകുൽ ഹർഷൻ, ദേവിപ്രിയ, ഇ.പി അതുല്യ, എ ടി മോനിഷ, അങ്കന, വിശ്വജിത്ത്, നൗഫിയ ആർ, നിപിൻ എന്നിവരാണ് ഫ്‌ളാഷ്മോബ് അവതരിപ്പിച്ചത്. വജ്ര ജൂബിലി കോർഡിനേറ്റർ ഇ എസ് സുബീഷ് ഫ്ലാഷ് മോബിന് നേതൃത്വം നൽകി.

date