Skip to main content

ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

 ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ https://nri.ihrd.ac.in എന്ന വെബ്സൈറ്റ് വഴിയോ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായോ അപേക്ഷ സമർപ്പിക്കണം. ജൂൺ നാലിന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ കോളേജിലേയും  പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക. ഫോൺ: 8547005000.

date