Skip to main content

സ്വയം തൊഴിൽ പദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികവിഭാഗക്കാർ അംഗങ്ങൾ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്ക് പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ ഓഫീസ് / കെട്ടിട സൗകര്യം സ്വന്തം നിലയിലോ വാടകയ്ക്ക് ലഭ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതും ആവശ്യമായ അനുമതി പത്രങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ / ഓഫീസുകളിൽ നിന്ന് ഗുണഭോക്താക്കൾ തന്നെ ലഭ്യമാക്കേണ്ടതുമാണ്. പ്രൊജക്ട് റിപ്പോർട്ട്, സംഘാംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ മെയ് 31ന് വൈകീട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക. വിശദവിവരങ്ങൾക്ക് അയ്യന്തോളുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭ്യമാകും.
ഫോൺ : 0487 2360381

date