Skip to main content

ചാലക്കുടി ഐടിഐയിൽ സ്പെക്ട്രം ജോബ് ഫെയർ 2025: മേയ് 28ന് ഉദ്ഘാടനം

കേരള സർക്കാർ തൊഴിൽ-നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം മേയ് 28ന് ചാലക്കുടി ഗവ.  ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ)  നടത്തും.

നൂറിലധികം  കമ്പനികളും സർക്കാർ/എസ്.സി.ഡി.ഡി/സ്വകാര്യ ഐ.ടി.ഐകളിൽ നിന്നായി 2000 ത്തോളം ഉദ്യോഗാർത്ഥികളും ജോബ് ഫെയറിൽ പങ്കെടുക്കും. ഐ.ടി.ഐ. പാസായവർക്ക് കേരളത്തിന് അകത്തും പുറത്തുമുളള പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുളള സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു.

date