എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു സമഗ്ര മേഖലയിലും വികസന തുടർച്ച: മന്ത്രി ജെ ചിഞ്ചുറാണി
സമഗ്ര മേഖലയിലും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന തുടര്‍ച്ചയുടെ സര്‍ക്കാരാണിത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ജനക്ഷേമത്തിലും രാജ്യത്തിൽ മുന്നിലാണ് കേരളം. ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം ഈ വർഷം മാറും. സ്ത്രീ ശാക്തീകരണത്തിലും മികച്ച മാതൃകയായി സാമൂഹിക സാമ്പത്തിക രംഗത്തേക്ക് വനിതകളെ കൈപിടിച്ചുയർത്തി. പാലുല്‍പാദനത്തിൽ സ്വയം പര്യാപ്തതിലേക്ക് നീങ്ങുന്നു. സർക്കാർ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പൊതുജനങ്ങളെ സഹായിക്കും വിധമാണ് മേള സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുമായി ചർച്ച നടത്തിയാണ് നാടിന്റെ പുരോഗതി ഉറപ്പാക്കുന്നതെന്ന് അധ്യക്ഷനായ ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ജനാഭിപ്രായം തേടാൻ 22ന് എത്തുന്നത് വാർഷികത്തിന്റെ സുപ്രധാന പരിപാടിയാണ്. നാല് വർഷം തികയുന്ന ദിനത്തിലാണ് എന്റെ കേരളത്തിന്റേയും സമാപനം. ഇക്കാലത്തിനിടയിൽ വിമർശകരേയും അതിശയിക്കുന്ന വികസനം നടത്താനായി. എല്ലാ മേഖലകളിലും സാമ്പത്തിക വെട്ടി കുറയ്ക്കൽ ഉണ്ടായിട്ടും നാടിന്റെ വളർച്ചയ്ക്ക് തളർച്ച ഉണ്ടായില്ല. കൊല്ലത്തെ കോടതി സമുച്ചയം ഇക്കൊല്ലം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തെ ആദ്യമായി രണ്ടു ട്രില്യൺ ബഡ്ജറ്റിൽ എത്തിക്കാൻ കഴിഞ്ഞതായും തനതു വരുമാനം ഇരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാനായെന്ന് എം മുകേഷ് എം എൽ എ പറഞ്ഞു. ലോകത്തിനു മാതൃകയാകേണ്ട ഒട്ടേറെ ആശയങ്ങളും പദ്ധതികളും കേരളം നടപ്പാക്കിയതായി എം നൗഷാദ് എം എൽ എ അഭിപ്രായപെട്ടു.
മികച്ച തീം സ്റ്റോളുകൾ, വിപണന സ്റ്റോളുകൾ, എന്നിവയ്ക്കുള്ള സമ്മാനങ്ങളും റീൽസ് മത്സര വിജയി ആതിര ബി അശോകിനും ശുചിത്വമിഷൻ നടത്തിയ ക്വിസ് മത്സരത്തിലെ മെഗാ വിജയി രാഹുൽ മോഹനും അവാർഡ് നൽകി. ജില്ലാ വ്യവസായ വകുപ്പിനും ഉപഹാരം നൽകി.
മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എൻ ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ.ഡി.എം ജി നിർമൽകുമാർ, സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എൽ ഹേമന്ത് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്റെ കേരളം; മികച്ച സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കി
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച തീം, വിപണന സ്റ്റോളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ എൻ ബാലഗോപാൽ എന്നിവർ വിതരണം ചെയ്തു. തീം സ്റ്റാള്‍ വിഭാഗത്തില്‍ ജില്ലാ ജയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെർച്വൽ റിയാലിറ്റിയിലൂടെ തൂക്കുമരം അനുഭവം ഒരുക്കി നല്ല നടപ്പിന്റെ വഴിയിലേക്ക് കാഴ്ചക്കാരെ നയിച്ചതിനാണ് അംഗീകാരം. ആയുധ പ്രദർശനവും കസബ ജയിൽ മാതൃകയും ഒരുക്കിയ പോലീസിനാണ് രണ്ടാം സ്ഥാനം.
മികച്ച വിപണന സ്റ്റാളിനുള്ള പുരസ്‌കാരം ആരോഗ്യ സംബന്ധമായ തനത് ഗാർഹിക ഉത്പന്നങ്ങൾ വില്പനയ്ക്ക് എത്തിച്ച മദർ ടച്ച് സംരംഭവും ജീവിതശൈലി രോഗാവസ്ഥകളെ പ്രതിരോധിക്കുന്ന ചെരിപ്പുകൾ നിർമിച്ച് വിപണനത്തിന് എത്തിച്ച ആയുർപാദം സംരംഭകരും സ്വന്തമാക്കി.
കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കും സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദർശന വിപണമേളയുടെ സമാപന ദിവസം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ജനകീയ വിദ്യാഭാസവും, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും എന്ന സെമിനാർ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധ ചിന്തനങ്ങൾക്ക് വേദിയായി.
ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മാർക്ക് മാനദണ്ഡങ്ങളോ പ്രായഭേദമോ ഇല്ലാതെ എത്തിക്കുക എന്ന ദൗത്യമാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യതോടൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ന് പ്രാവർത്തികമാക്കുന്നതെന്ന് വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി പറഞ്ഞു.
യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഇൻ ചാർജും പരീക്ഷാ കൺട്രോളറുമായ പ്രൊഫ. ഡോ. ഗ്രേഷ്യസ് ജെ ചടങ്ങിന്അധ്യക്ഷത വഹിച്ചു.ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സാമൂഹിക ശാക്തീകരണത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസം എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യ മാക്കുന്നതിനു കേരളത്തിലെ ജനകീയ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസത്തിൽ നില നില്ക്കുന്ന എല്ലാ അസ്മത്വങ്ങളെയും ഒഴിവാക്കുക എന്നതാണ് യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു
സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചു സിൻഡിക്കേറ്റ് അംഗം അഡ്വ. വി പി പ്രശാന്ത് സംസാരിച്ചു. വിദ്യാഭ്യാസമേഖലയിലെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന സർക്കാറാണ് നമുക്കുള്ളതെന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൈവരിച്ച നേട്ടങ്ങൾ സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വിദേശ സർവകലാശാലയിലെ പഠനത്തോടും കിടപിടിക്കുന്നതാണ് ഓപ്പൺ സർവ്വകലാശാലയുടെ പാഠ്യ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റ് അംഗം ഡോ. എം ജയപ്രകാശ് ഉന്നത വിദ്യാഭ്യാസത്തെ ജനകീയവൽക്കരിക്കുന്നതിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒരു ജനകീയ യൂണിവേഴ്സിറ്റി ആണെന്നും പഠിക്കാൻ താല്പര്യം ഉള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന നയമാണ് യൂണിവേഴ്സിറ്റിയുടെതെന്നും അദ്ദേഹം പറഞ്ഞു.മാറുന്ന കാലഘട്ടത്തിന് അനുയോജ്യമായിഎല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതി ഈ സർവകലാശാലയുടെ മാത്രം പ്രത്യേകതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദൂര വിദ്യാഭ്യാസത്തിന്റെ തൊഴിൽ സാധ്യതകളെക്കുറിച്ച് സിൻഡിക്കേറ്റ് അംഗം ഡോ. സി. ഉദയകല സംസാരിച്ചു. കേരളത്തിൽ ഒരു ജ്ഞാന സമൂഹം സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന ഒരു തലമുറ കൂടെ വാർത്തെടുക എന്നുള്ളതാണ് ഓപ്പൺ സർവകലാശാലയുടെ ലക്ഷ്യം എന്ന് ഡോ. സി ഉദയകല പറഞ്ഞു. കേരളത്തിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയെ ഇല്ലായ്മ ചെയ്യാൻ ഉതകുന്ന തരത്തിലുള്ള കോഴ്സുകൾ ഓപ്പൺ സർവ്വകലാശാലയിൽ ഉണ്ട്. ബി എ നാനോ എന്റർപ്രേണുർഷിപ് പ്രോഗ്രാം ഒരു ഉദാഹരണമാണ്.പ്രതേകിച്ചു സ്ത്രീകൾക്ക് ഇതൊരു അനുഗ്രഹമാണ്. ഒരു അംഗീകൃത ഡിഗ്രിയോടൊപ്പം ഒരു സംരംഭം എങ്ങനെ വിജയകരമായി നടത്താം എന്ന് പ്രയോഗികമായി ഈ പ്രോഗ്രാം പഠിപ്പിക്കുന്നു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പഠന - പഠനേതര പദ്ധതികളെ ക്കുറിച്ച് രജിസ്ട്രാർ ഡോ. സുനിത എ. പി സംസാരിച്ചു.
ഓപ്പൺ സർവ്വകലാശാലയുടെ സാമൂഹിക നമ്മ ലക്ഷ്യം വച്ചുള്ള വിവിധ പദ്ധതികളെ കുറിച്ച് സംസാരിച്ചു. ദർപ്പണം, സമന്വയ, സ്മാർട്ട് കുറ്റിയാടി, എല്ലാവർക്കും ബിരുദം, ഞങ്ങളും കോളേജിലേക്ക് തുടങ്ങി നിരവധി ജനപ്രിയ പദ്ധതികളാണ് യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നത്. ഭവനരഹിതരായ നിർധനരായ പഠിതാക്കളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന ഒപ്പം പദ്ധതി ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നത്.
സർവ്വകലാശാല നടത്തുന്ന കലാകായിക മത്സരങ്ങൾ പഠിതാക്കൾക്ക് ഒരു ക്യാമ്പസ് അനുഭവം നൽകുന്നുണ്ടെന്നും ഏതൊരു സാധാരണക്കാർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഫീസ് ഘടനയാണ് സർവകലാശാലയുടെ മറ്റൊരു പ്രത്യേകത എന്നും ഡോ. സുനിത എ പി ചൂണ്ടിക്കാണിച്ചു. പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവർക്ക് വേണ്ടിയുള്ള ഫ്ലൈ ഹൈ പദ്ധതി പോലെ ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നതിനെ ക്കുറിച്ചും പ്ലേസ് മെന്റ് സെൽ ആരംഭിക്കുന്നതിനെക്കുറിച്ചും രജിസ്ട്രാർ പരാമർശിച്ചു.
കതിർമണി മറ്റ് ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃക: മന്ത്രി പി പ്രസാദ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കതിർമണി മറ്റു ജില്ലാ പഞ്ചായത്തുകൾ അനുകരിക്കേണ്ട മാതൃകയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിലെ തരിശു ഏലകളിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് കൃഷി ചെയ്യിപ്പിച്ച് വിപണിയിലേക്ക് എത്തിക്കുന്ന നാടൻ മട്ട അരിയാണ് കതിർമണി. 350 രൂപയാണ് അഞ്ച് കിലോ പയ്ക്കറ്റിന് വില നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലൂടെയും ജില്ലയിലെ കൃഷിഭവനങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രങ്ങൾ എന്നിവ മുഖേനയും 325/- രൂപ നിരക്കിൽ കതിർ മണി അരി ലഭ്യമാകും. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും കേരള അഗ്രോ ഔട്ട്ലെറ്റുകൾ ആരംഭിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പികെ ഗോപൻ അധ്യക്ഷത വഹിച്ചു. കർഷകർക്ക് യഥാസമയം താങ്ങുവില ഉറപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തനത് ഫണ്ടാണ് കതിർമണി പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളതെന്നും 2025-26 ൽ 500 ഹെക്ടറിലേക്ക് കതിർമണി നെൽകൃഷി വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലി ഭാഗം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി സുധീഷ് കുമാർ, ആർ രശ്മി, ശ്യാമളയമ്മ, ഷൈൻ കുമാർ, അനന്തു പിള്ള, എസ് സോമൻ, സുനിതാ രാജേഷ്, ഗേളി ഷണ്മുഖൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജ. റ്റി. കെ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജേഷ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ആശാ ശങ്കർ, ബീന, അനീസ തുടങ്ങിയവർ പങ്കെടുത്തു.
| ReplyForward
Add reaction |
- Log in to post comments