Skip to main content

കൃഷ്ണലീലയാടി: ചുവട് പതറതെ നേടിയത് ഒന്നാം സ്ഥാനം

കുടുംബശ്രീ സംസ്ഥാന കലോൽസവത്തിൽ ജൂനിയർ വിഭാഗം കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനശേഷം പാർവതി കൊല്ലത്തേക്ക്  മടങ്ങിയത് കൈ നിറയെ സമ്മാനങ്ങളുമായി.മത്സരിച്ച മൂന്നിനങ്ങളിൽ  രണ്ട് ഒന്നാം സ്ഥാനങ്ങളും, ഒരു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. കൊല്ലം ചവറ ബി.ജെ.എം. കോളേജിലെ മൂന്നാം വർഷ ബി.എസ്.സി. സുവോളജി വിദ്യാർഥിനിയാണ് വെസ്റ്റ് കല്ലട ഓക്‌സിലറി അംഗമായ പാർവതി. 15 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. അമ്മ ഷീജയ്‌ക്കൊപ്പമാണ് പാർവതി അരങ്ങ് 2025 ലേക്ക് എത്തിയത്. അരങ്ങിന്റെ മത്സരച്ചൂട് അവസാനിക്കും മുൻപ്  28ന് ആരംഭിക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കാനാണ് പാർവതിയുടെ അടുത്ത യാത്ര.

date