Skip to main content

സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കും. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.  അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം പ്ലാമൂട്   സിവില്‍സര്‍വീസ് അക്കാദമിയിലാണ് പരിശീലനം.  അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസ്/മല്‍സ്യഭവനുകളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20. വിവരങ്ങള്‍ക്ക് - ddfkollam@gmail.com

date