Skip to main content

മംഗല്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിനായി 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതി (2025-26) യിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷക ബി.പി.എല്‍ / മുന്‍ഗണനവിഭാഗത്തില്‍ പെട്ടവരായിരിക്കണം.

പുനര്‍വിവാഹം നടന്ന് ആറുമാസത്തിനകം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം. 18നും 50നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍ വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള അങ്കണവാടിയിലോ ശിശുവികസന പദ്ധതി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0471-2969101.

date