എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയവരെ ആദരിക്കും
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ വി.കെ. പ്രശാന്ത് എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) ആദരിക്കുന്നു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ താമസക്കാരായ, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയാണ് ആദരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ച സെമിനാറും മോട്ടിവേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഈ പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യോഗ്യരായ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി തുടങ്ങി എല്ലാ സിലബസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് www.vkprasanth.in എന്ന വെബ്‌സൈറ്റിലൂടെയോ vkprasanth എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമായ ലിങ്കിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂണ്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388682432
- Log in to post comments