Post Category
റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
പത്തനാപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് കമ്പിക്കല്‍ 1209099 നമ്പര്‍ റേഷന്‍ കടക്ക് ഭിന്നശേഷി വിഭാഗത്തില്‍ നിന്ന,് പട്ടാഴി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കന്നിമേല്‍ 1209269 നമ്പര്‍ റേഷന്‍ കടക്ക് പൊതുവിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30ന് വൈകീട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ല സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭ്യമാണ്.
date
- Log in to post comments