Post Category
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസറുടെ നേതൃത്വത്തിൽ
അവലോകനം ചെയ്തു. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന രീതി, പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവയും സംഘം വിലയിരുത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. അഡീഷനല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പി കൃഷ്ണദാസൻ, സെക്ഷൻ ഓഫീസർ ആർ വി ശിവലാൽ, അസി. സെക്ഷൻ ഓഫീസർ പി ഉദയകുമാർ, അസിസ്റ്റൻ്റ് കെവി ശിവപ്രസാദ്, ടെക്നിക്കൽ അസിസ്റ്റൻ്റ് ബിജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി ആര്‍ ജയന്തി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments