കൊയിലാണ്ടി നഗരസഭ പ്രവേശനോത്സവം
കൊയിലാണ്ടി നഗരസഭ കുടുംബശ്രീസൗഹൃദ ബിആര്‍സി പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര ടീച്ചര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ പി ജിഷ, ടി വത്സരാജ് കേളോത്ത്, ചന്ദ്രിക, മെമ്പര്‍ സെക്രട്ടറി വി രമിത, ബ്ലോക്ക് കോഓഡിനേറ്റര്‍ രശ്മിശ്രീ, പിടിഎ പ്രസിഡന്റുമാരായ ഗിരീഷ്, രവി, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക ആതിര, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, ഉപസമിതി കണ്‍വീനര്‍മാരായ രേഖ, ശ്രീകല, കൊയിലാണ്ടി നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം പി ഇന്ദുലേഖ, സുരേഷ് മാസ്റ്റര്‍, സിഡിഎസ് അംഗങ്ങളായ മുബീന, സുജാത, ശോഭന, ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു.
കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകന്‍ സുരേഷ് മാസ്റ്റര്‍, സ്‌കൂളിലെ ആയ കാര്‍ത്തിക എന്നിവരെയും സ്‌കൂളിലെ മുഴുവന്‍കുട്ടികളെയും ഉപഹാരം നല്‍കി ആദരിച്ചു. മധുര വിതരണം, ഭക്ഷണ വിതരണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും ഉണ്ടായി.
- Log in to post comments