Skip to main content

പുകയില വിരുദ്ധ ദിനാചരണം: ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന് (3)

 

 

പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (3) ഉച്ചക്ക് 1.30 ന് തൊടുപുഴ അല്‍ - അസ്ഹര്‍ ഡന്റല്‍ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍വഹിക്കും. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്. എസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ വിഷയാവതരണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഖയസ് ഇ.കെ പ്രതിജ്ഞ ചൊല്ലി കൊടുക്കും. തൊടുപുഴ അല്‍ - അസ്ഹര്‍ കോളജ് ചെയര്‍മാന്‍ കെ.എം മുസ ദിനാചരണ സന്ദേശം നൽകും.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളോടൊപ്പം പുകയില കേന്ദ്രീകരിച്ച് കാന്‍സര്‍ വിരുദ്ധ കാമ്പയിനും 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' പരിപാടിയുടെ ഭാഗമായാണ് പരിപാടി. 

യോഗത്തില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ ഇന്ദു സുധാകരന്‍, ഉഷാ രാജശേഖരന്‍, ബിന്ദു ഷാജി, നീതുമോള്‍ ഫ്രാന്‍സീസ് ,ലൈല കരിം തുടങ്ങി രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.

 

date