ലാബ് സ്റ്റാഫിനെ അവശ്യമുണ്ട്
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍, കമ്പ്യൂട്ടര്‍ /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ജൂണ്‍ 5 വ്യാഴാഴ്ച നടക്കും.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്.
കമ്പ്യൂട്ടര്‍ /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ റ്റിഎച്ച്എസ്എസ്എല്‍സി, ഐറ്റിഐ എന്റ്‌റിസി, കെഇസിഇ, വിഎച്ച്എസ് സി യോഗ്യതയോ (ഈ യോഗ്യാത ഉള്ളവരുടെ അഭാവത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും)
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ആയതിന്റെ പകര്‍പ്പുകളും പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868 -234082. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്- gptcnedumkandam.ac.in
- Log in to post comments