Skip to main content

സംരംഭകത്വ ശിൽപശാല

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകർക്കായി വർക്കിംഗ് ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ ഏകദിന ശിൽപശാല
സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിന് കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി കാമ്പസ്സിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training calender/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി ജൂൺ മൂന്നിന് മുൻപ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 40 പേർ മാത്രം ഫീസ് അടച്ചാൽ മതി. വിശദവിവരത്തിന് ഫോൺ-0484 2532890,2550322,7994903058
 

date