ധനകാര്യ കമ്മീഷൻ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ടിന്റെ വിന്യാസം തദ്ദേശസർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയിൽ പൊതുജനങ്ങളിൽ നിന്നും ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു.
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസർക്കാരുകൾക്കുള്ള ധനസഹായം നിശ്ചയിക്കുന്നതിനു വേണ്ട ശുപാർശകൾ സംസ്ഥാനസർക്കാരിന് സമർപ്പിക്കുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുകയുമാണ് കമ്മീഷന്റെ പ്രാഥമിക ചുമതല. ഇക്കാര്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിയിക്കുന്നതിനുള്ള ചോദ്യാവലി ധനകാര്യ കമ്മീഷന്റെ വെബ്സൈറ്റിൽ (www.sfc.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലി പ്രകാരമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും data.sfckerala@gmail.com ഇ-മെയിൽ മുഖാന്തിരം പൊതു ജനങ്ങൾക്ക് അറിയിക്കാം. ചോദ്യാവലിക്ക് പുറമെയുള്ള വിഷയങ്ങളിലും അഭിപ്രായം അറിയിക്കാം.
പി.എൻ.എക്സ് 2447/2025
- Log in to post comments