Skip to main content
..

കോട്ടാത്തല സര്‍ക്കാര്‍ എല്‍.പി.ജി സ്‌കൂളിന് പുതിയ കെട്ടിടം ആധുനികതയും മികവുറ്റ പഠനാന്തരീക്ഷവും മുഖമുദ്ര : മന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖമുദ്ര മികവുറ്റ പഠനാന്തരീക്ഷവും സ്‌കൂളുകളുടെ ആധുനികവത്കരണവുമാണന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കോട്ടാത്തല സര്‍ക്കാര്‍ എല്‍.പി.ജി       സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസമേഖല ജനകീയപ്രവര്‍ത്തനങ്ങളിലൂടെയുമാണ് പുരോഗമിക്കുന്നത്. അച്ചടക്കമുള്ള, കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കുട്ടികളെ വളര്‍ത്തിയെടുക്കുകയാണിവിടെ.  കുട്ടികളുടെ നൈപുണ്യശേഷിവര്‍ധനയ്ക്കും മുന്‍ഗണന നല്‍കുന്നു.  പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം സ്മാര്‍ട് ക്ലാസ്മുറികളും ഉറപ്പാക്കുകയാണ്.  
സമസ്ത മേഖലയിലും സമാന വികസനമാണ് നടപ്പിലാക്കുന്നത്.    അടിസ്ഥാനസൗകര്യ വികസനപ്രക്രിയ തുടരുകയാണ്. പൊതുമരാമത്ത്  റോഡുകളെല്ലാം മികച്ച നിലവാരത്തിലാക്കി. മുഖ്യമന്ത്രിയുടെ ഗ്രാമീണ    റോഡ് വികസന പദ്ധതിക്ക് 1000 കോടിയാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.  
മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത്, ജില്ലാ      പഞ്ചായത്തംഗം ആര്‍ രശ്മി, സ്ഥിരംസമിതി അധ്യക്ഷര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹെഡ്മിസ്ട്രസ് എസ് സജിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date