കൊട്ടാരക്കര റസ്റ്റ് ഹൗസിന് പുതിയമുഖം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു
കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊട്ടാരക്കര പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയമുഖം. ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇവിടുത്തെ സൗകര്യങ്ങള്‍ വികസിപ്പിച്ചത്. ഒന്‍പത് മുറികള്‍, ക്യാന്റീന്‍, കോര്‍ട്ട് യാര്‍ഡ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിപുലീകരണം സാധ്യമാക്കിയത്.
നവീകരിച്ച സംവിധാനങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. എല്ലാ മേഖലയിലുമെന്ന പോലെ താമസ സൗകര്യവികസനത്തിലും സര്‍ക്കാര്‍ നടത്തുന്ന ഇടപടെലിന് ഉദാഹരണമാണ് റസ്റ്റ് ഹൗസിന്റെ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളിലെല്ലാം നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും പറഞ്ഞു.
പ്ലാന്‍ ഫണ്ടില്‍ നിന്നും 74.60 ലക്ഷം രൂപ വിനിയോഗിച്ച് ആറ് മാസ കാലയളവിനുള്ളിലാണ് നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്.
- Log in to post comments