Post Category
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമത്തിലേക്ക് മാറ്റാം
പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അര്‍ഹതയുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കാം.
റേഷന്‍കാര്‍ഡിലെ അംഗങ്ങളില്‍ 25,000 രൂപയ്ക്കു മുകളില്‍ പ്രതിമാസ വരുമാനമുള്ളവരോ, 1000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരോ, വിദേശത്ത് ജോലിയുള്ളവരോ, ഒരേക്കറില്‍ കൂടുതല്‍ വസ്തു ഉള്ളവരോ, നാലു ചക്ര വാഹനം ഉള്ളവരോ, സര്‍ക്കാര്‍ ജീവനക്കാരോ ആയിരിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനം (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന്) സെക്രട്ടറി നല്കുന്ന ബി.പി.എല്‍ സാക്ഷ്യപത്രവും ഗുരുതര രോഗമുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.
date
- Log in to post comments