Skip to main content

'സ്‌കില്‍ടെക്ക്'' പദ്ധതി; അപേക്ഷ ക്ഷണിച്ചു

  ജില്ലാ പഞ്ചായത്തിന്റെ 'സ്‌കില്‍ടെക്ക്'' പദ്ധതിയിലേക്ക് ഐ.ടി.ഐ/പോളിടെക്‌നിക്/എഞ്ചിനീയറിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍, വകുപ്പ്/ജില്ലാ പഞ്ചായത്ത് മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ജില്ലയിലെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഐ.റ്റി.ഐ- 7,000 രൂപയും പോളിടെക്‌നിക്  8000 രൂപയും എഞ്ചിനീയറിംഗ്  10,000 രൂപ നിരക്കിലാണ് പ്രതിമാസ സ്‌റ്റൈപന്റ്. അപേക്ഷകള്‍ ജാതി, വരുമാനം,   യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 16ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ആവശ്യപത്രം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. 1432/2025)

 

 

date