Skip to main content

വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ AIIS സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അംഗങ്ങൾ ജൂലൈ 18 ന് മുമ്പായി ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയുമായി തിരുവനന്തപുരം ആര്യശാലയിലുളള വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ് 2450/2025

date