Skip to main content

ആർക്കൈവ്സ് ദിനോഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ജൂൺ 5 രാവിലെ 10 ന് പുരാവസ്തുപുരാരേഖമ്യൂസിയം  വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. റിക്കാർഡ്സ് മാനേജ്മെന്റിലും സംരക്ഷണത്തിലും വിദ്യാർത്ഥികൾക്കായി വകുപ്പ് സംഘടിപ്പിച്ച ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്യും.

വി കെ  പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻമ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ പി എസ് മഞ്ജുളാദേവികേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ളപുരാരേഖ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ അനിൽ ജോയ്കൗൺസലർ പാളയം രാജൻകേരള സർവകലാശാല  അസോസിയേറ്റ് പ്രൊഫസറും ഓറിയെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി മേധാവി ഡോ എസ് നൗഷാദ് തുടങ്ങിയവർ സംബന്ധിക്കും.

ആർക്കൈവ്സുകളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ജൂൺ 9 നാണ് അന്താരാഷ്ട്ര ആർക്കൈവ് ദിനമായി ആചരിക്കുന്നത്. എല്ലാവർക്കും പ്രാപ്യമായ ആർക്കൈവുകൾ എന്നതാണ് ഈ വർഷത്തെ പ്രമേയം. ആർക്കൈവ് ദിനാഘോഷത്തിന്റെ ഭാഗമായി ആർക്കൈവ്സ് ഡയറക്ടറേറ്റിൽ ചരിത്ര രേഖകളുടെ പ്രദർശനവും കൺസർവേഷൻ ക്ലിനിക്കും വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ വിൽപനയും  ഉണ്ടായിരിക്കും.

പി.എൻ.എക്സ് 2451/2025

date