ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം
തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.1958ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
അൾട്രാ സൗണ്ട് സ്കാനിംഗ്, ഫിസിയോ തെറാപ്പി യൂണിറ്റ്, പ്രത്യേക ഒ.പികൾ, ജീവിതശൈലി രോഗങ്ങൾക്കായി ആയുഷ്മാൻ ഭവ ക്ലിനിക്ക്, ജനനി വന്ധ്യത ക്ലിനിക്ക്, പുനർജനി-ഡി അഡിക്ഷൻ ക്ലിനിക്ക് എന്നീ യൂണിറ്റുകൾ നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുജനങ്ങൾ സേവനങ്ങൾ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് എം.കെ അമ്പിളി അറിയിച്ചു. രോഗികൾക്ക് മുൻകൂർ ഒ.പി അപ്പോയ്മെന്റ് എടുക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
- Log in to post comments