അറിയിപ്പുകള്
പരിസ്ഥിതി ദിനാചരണം
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെയും ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് രാവിലെ അഞ്ചിന് ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ബോധവത്കരണ റാലി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന് ഫ്ളാഗ് ഓഫ് ചെയ്യും.
മൃതദേഹം മറവ് ചെയ്യല്‍: ബന്ധുക്കള്‍ അറിയിക്കണം
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ ചികിത്സയിലിരിക്കെ മാര്‍ച്ച് 19ന് മരണപ്പെടുകയും ചെയ്ത വിജയകുമാര്‍ (66) എന്നയാളുടെ മൃതദേഹം മറവ് ചെയ്യല്‍ നടപടികള്‍ക്കായി ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് വെള്ളയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന് നിയമനം
കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്, മെസ്ബോയ് തസ്തികകളില്‍ പട്ടികവര്‍ഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം.
കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒരു ഒഴിവ് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലില്‍ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ രണ്ടും ഒഴിവാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഫുഡ് പ്രൊഡക്ഷനില്‍ കെജിസിഇ അഭിലഷണീയം.
വാച്ച്മാന്- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്.
മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താല്‍ക്കാലിക നിയമനം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ പത്തിന് കോഴിക്കോട് ട്രൈബല്‍ ഡെവവലപ്മെന്റ് ഓഫീസില്‍ രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2376364.
അധ്യാപക അഭിമുഖം
മാനന്തവാടി ഗവ. കോളേജില്‍ ഹിസ്റ്ററി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പാനലില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പുമായി എത്തണം. ഫോണ്‍: 04935 240351.
ദര്‍ഘാസ് ക്ഷണിച്ചു
അഴിക്കല്‍ ലൈറ്റ് ഹൗസിലെ സിഗ്നല്‍ ലൈറ്റിന്റെ ബാറ്ററി മാറ്റി ബൈബാക്ക് വ്യവസ്ഥയില്‍ പുതിയത് സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂണ്‍ 16ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.
സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച, 2018 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്ത വീടുള്ള പട്ടികവര്‍ഗക്കാര്‍ക്ക് സേഫ് പദ്ധതിയില്‍ അപേക്ഷിക്കാം. 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരായിരിക്കണം.
അപേക്ഷ ഫോം കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര/കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 10. ഫോണ്‍: 0495 2376364.
അധ്യാപക നിയമനം
പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 9447892607, 8921262859.
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 11ന് രാവിലെ 11ന് നടക്കും. ഫോണ്‍: 0495 2323962.
വാഹന ലേലം
പെരുവണ്ണാമൂഴി കെവൈഐപി സബ് ഡിവിഷന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനാല്‍ ജൂണ്‍ 12ന് രാവിലെ 11ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂണ്‍ 11നകം ലഭിക്കണം. ഫോണ്‍: 0496 2907223, 7907473463.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
അമൃതമംഗലം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.
ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ ഡിപ്പാര്‍ട്ട്മെന്റ് വാഹനമായ സ്വിഫ്റ്റ് ഡിസയറിന്റെ ഉപയോഗത്തിനായി രണ്ട് ടയറുകള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂണ്‍ ഒമ്പതിന് ഉച്ചക്ക് ഒരു മണിക്കകം ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 0495 2414863.
- Log in to post comments