Skip to main content
അങ്കണവാടി പ്രവേശനോത്സവം കിഴിഞ്ഞാണ്യം അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്യുന്നു

അങ്കണവാടി പ്രവേശനോത്സവം 

 പേരാമ്പ്ര ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം കിഴിഞ്ഞാണ്യം അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി എം സജു അധ്യക്ഷത വഹിച്ചു. സിഡിപിഒ പി ജമീല, രതി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മിച്ച കെട്ടിടത്തിലാണ് അങ്കണവാടി ഈ വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുക. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്.

date