Skip to main content
എരഞ്ഞോളി പഞ്ചായത്ത് തല പ്രവേശനോത്സവം എരഞ്ഞോളി വെസ്റ്റ് യുപി സ്‌കൂളില്‍ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു

ബഡ്‌സ് സ്‌കൂൾ പ്രവേശനോത്സവം

കതിരൂർ പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്സ് സ്‌കൂളിലെ പ്രവേശനോത്സവത്തിൽ  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ പ്രസീത ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷയായി. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഡ്‌സ് സ്‌കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാവിത്രി പി കെ, വാർഡ് മെമ്പർ ഷാജി ടി കെ, പഞ്ചായത്ത് സെക്രട്ടറി എ മഞ്ജുഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം സുഗതൻ,  സി ഡി എസ് ചെയർപേഴ്‌സൺ ഇ സംഗീത, കുടുംബശ്രീ ജില്ലാ മിഷനിലെ നിഖില, ബഡ്‌സ് സ്‌കൂൾ ടീച്ചർ കെ സബിന്ത്  തുടങ്ങിയവർ പങ്കെടുത്തു.

എരഞ്ഞോളി പഞ്ചായത്ത് തല പ്രവേശനോത്സവം

എരഞ്ഞോളി പഞ്ചായത്ത് തല പ്രവേശനോത്സവം എരഞ്ഞോളി വെസ്റ്റ് യുപി സ്‌കൂളിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. സംഗീത ആർ എൽ അധ്യക്ഷയായി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.
2024-25 അക്കാദമിക വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും, എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാർഥികളെയും ഉപഹാരം നൽകി ആദരിച്ചു. പ്രധാനധ്യാപിക സനിത ടീച്ചർ, തലശ്ശേരി ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുഷ, വാർഡ് കൺവീനർ ശ്യാം മാസ്റ്റർ, ബി ആർ സി കോഡിനേറ്റർ അഞ്ജു, പി ടി എ എക്‌സിക്യൂട്ടീവ് അംഗം ബിനീഷ് എന്നിവർ പങ്കെടുത്തു.

കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം
കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്‌കൂളിൽ വർണശബളമായി  നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി,ഷിജു എം.ജി, ജിജോ അറയ്ക്കൽ, അതുല്യ എൻ ,ഷിന്റോ കെ.സി എന്നിവർ സംസാരിച്ചു.

കണിച്ചാർ പഞ്ചായത്ത് 
കണിച്ചാർ പഞ്ചായത്ത് തല പ്രവേശനോത്സവം കൊളക്കാട് ഗവ. എൽ പി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നവാഗതരെ പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ഹെഡ് മാസ്റ്റർ ഇ സി ബാലൻ, പി ടി എ പ്രസിഡണ്ട്   ഈപ്പച്ചൻ  ചെമ്പരത്തിങ്കൽ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date