Post Category
സംയോജിത പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ജൂൺ 01 ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2025 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലുള്ള Answer Key Challenge എന്ന മെനുവിലൂടെ ജൂൺ 5 ഉച്ചയ്ക്ക് 2 മണിവരെ പരാതികൾ സമർപ്പിക്കാം. ഫോൺ: 0471-2525300, 2332120, 2338487.
പി.എൻ.എക്സ് 2468/2025
date
- Log in to post comments