കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു
2025 -26 അദ്ധ്യയന വർഷത്തെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പഴമുക്ക് ഗവൺമെന്റ് ലോവർ പ്രൈമറി സ്ക്കൂളിൽ നടന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഉഷാ ദേവി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മേരി പോൾസൺ 2025 -2026 വർഷത്തെ സ്ക്കൂൾ അക്കാദമിക് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന യൂണിഫോമിന്റെ വിതരണോദ്ഘാടനം പഞ്ചായത്തംഗം സുഷിത ബാനീഷ് നിർവ്വഹിച്ചു. സൗജന്യ പാഠപുസ്തക വിതരണം പുഴക്കൽ ബ്ലോക്ക് ബി ആർ സി കോർഡിനേറ്റർ കെ.ബി. ഫ്രെഡി മാസ്റ്റർ നിർവ്വഹിച്ചു.
പഴമുക്ക് ഗവൺമെന്റ് എൽ പി സ്ക്കൂൾ പ്രധാനാധ്യാപിക കെ.കെ.റീജ, പി.എം. കൊച്ചന്നം, പി ടി എ പ്രസിഡണ്ട് വി.കെ. ശ്രീജിത്ത്, മാതൃ സംഘടനാ പ്രസിഡൻ്റ് മീര വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ലിസി ഫ്രാൻസീസ് കുട്ടികൾക്ക് സമ്പൂർണ്ണ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
- Log in to post comments