Skip to main content

പുത്തൂർ ഗ്രാമപഞ്ചായത്ത്- പഞ്ചായത്ത് തല  അങ്കണവാടി  പ്രവേശനോത്സവം വർണ്ണാഭമായി

പുത്തൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാർഡ് 13, സെൻ്റർ നമ്പർ 104 പൊന്നൂക്കര മതിക്കുന്ന് കോളനി അങ്കണവാടിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് ബാബു മുഖ്യാതിഥിയായി.

കൂനൻ ജ്വല്ലേഴ്സ് ഉടമ ആൻ്റു കൂനൻ കുട്ടികൾക്ക് ബാഗും, കുടയും സ്പോൺസർ ചെയ്തു. മതിക്കുന്ന് ജെ ബി എസ് സ്കൂൾ വികസന സമിതി അംഗം എം എൻ രാജേഷ്, ആൻ്റു കുനൻ, മതിക്കുന്ന് ജെ ബി  എസ് സ്കൂൾ അധ്യാപികയും, എഎൽഎം സി കമ്മിറ്റി അംഗവുമായ ലേഖ ടീച്ചർ, അങ്കണവാടി വർക്കർ ബബിത തുടങ്ങിയവർ സംസാരിച്ചു. സൂപ്പർവൈസർ ദീപ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പായസ വിതരണവും മിഠായി വിതരണവും നടത്തി.

date