Skip to main content

ഐ എച്ച് ആർ ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (8547005052), കൂത്തുപറമ്പ്( 0490-2932123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073),  മടിക്കൈ, നീലേശ്വരം  (0467-2081910, 8547005068)  എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട്അഡ്മിഷൻ നടത്താവുന്ന സീറ്റുകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org ൽ സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (SC/ST വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും) 5 ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്തു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്:  www.ihrd.ac.in.

പി.എൻ.എക്സ് 2479/2025

date