Skip to main content

സ്വർണ്ണമെഡൽ നേടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്കോയ മെമ്മെോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വിദ്യാർഥികളായ അലീന മേരി ഡാനിയേൽ, സഞ്ചു ഹരോൾഡ്, വിഷ്ണു മോഹൻ എം.വി, വിഷ്ണു വിജയകുമാർ എന്നിവർ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഒളിബിക്സ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി. കർണ്ണാടകയിൽ നടക്കുന്ന നാഷണൽ മീറ്റിൽ ഇവർ കേരള ടീമിനെ പ്രതിനിധീകരിക്കും.

പി.എൻ.എക്സ് 2480/2025

date