Skip to main content

സ്‌കോൾ-കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം 5 മുതൽ

സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനുംപുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സി.ബി.എസ്.ഇഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടുംനിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുര പി.ഒ.തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.

പി.എൻ.എക്സ് 2481/2025

date