Skip to main content

പ്ലാസ്റ്റിക് മലിനീകരണം: ക്യാമ്പയിൻ നടത്തും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'എൻഡിങ്ങ് പ്ലാസ്റ്റിക്ക് പൊല്യൂഷൻ ഗ്ലോബലി' ക്യാമ്പയിൻ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജൂൺ അഞ്ചിന് ബോധവൽക്കരണ ക്ലാസുകൾ, പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷതൈകൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും പങ്കാളികളാകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു.

date