Skip to main content

സമഗ്ര ശിക്ഷാ കേരളം; തൊഴിലധിഷ്ഠിത കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നൈപുണ്യ വികസന കേന്ദ്രം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ തുടക്കം കുറിച്ച ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, കോസ്മെറ്റോളജി എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം വി.ജി വനജകുമാരി അധ്യക്ഷത വഹിച്ചു.

തൃശൂർ ഡി.പി.സി എസ്.എസ്.കെ ഡോ. എൻ.ജെ ബിനോയ് വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന കേന്ദ്രത്തിന്റെ ദൗത്യവും ലക്ഷ്യങ്ങളും വിശദീകരിച്ച് പദ്ധതി വിശദീകരണം നടത്തി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ എസ്.ഡി.സി, സ്കിൽസ് ടു വെഞ്ച്വർ എന്നീ കോഴ്സ് ഉദ്ദേശ്യങ്ങൾ ഗവൺമെൻ്റിൻ്റെ നയങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചു.  സ്കിൽസ് ടു വെഞ്ച്വർ പദ്ധതിയുടെ പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ ഡി.എസ് മനു വിശദീകരിച്ചു.

പി. ടി.എ പ്രസിഡന്റ് എം.എസ് അലക്സി,  ബിആർസി ചേർപ്പ് ബിപിസി ഇൻചാർജ് കെ.ആർ ബിനി, എസ്.എം.സി ചെയർമാൻ ഷമീർ, സ്റ്റാഫ് സെക്രട്ടറി കെ.ഹേമ, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ സബ്ജക്ട് എക്സ്പർട്ട് സുകുമാരൻ, കോസ്മറ്റോളജി സബ്ജക്ട് എക്സ്പർട്ട് സൗമ്യ, പി.ടി.എ വൈസ് പ്രസിഡന്റ് വി.എച്ച് ഹുസൈൻ, എം.പി.ടി.എ പ്രസിഡൻ്റ് രേഖ
ഒ.എസ്.എ പ്രസിഡന്റ് ബീന രവീന്ദ്രൻ, എസ്.ഡി.സി കോ-ഓർഡിനേറ്റർ എം.വി അഞ്ജലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date