Post Category
റിസോഴ്‌സ് ടീച്ചര്‍ നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി റിസോഴ്‌സ് ടീച്ചര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓരോ ഉപജില്ലയിലെയും യു.പി സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കാണ് നിയമനം. ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), ടി.ടി.സി/ ഡി.എഡ് /ഡി.എല്‍.എഡ് /ബി.എഡ് ഇംഗ്ലീഷ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2360810.
date
- Log in to post comments