ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് 2025 ജൂൺ മാസം മുതൽ അടുത്ത ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ജൂൺ 13, ഉച്ചയ്ക്ക് ഒരു മണി. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13, ഉച്ചയ്ക്ക് രണ്ടു മണി. ദർഘാസ് അടങ്കൽ തുക - 3,36000 രൂപ. വാഹനത്തിന്റെ കാലപ്പഴക്കം 12 വർഷത്തിൽ താഴെയായിരിക്കണം. വാഹനത്തിന്റെ ആർ.സി ബുക്ക്,പെർമിറ്റ്, ഹിറ്റ്നെസ്, ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, പി.യു.സി.സി എന്നീ രേഖകളുടെ ശരിപകർപ്പുകൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം.
തളിക്കുളം ശിശു വികസന പദ്ധതി ഓഫീസറുടെ വിലാസത്തിലാണ് ടെണ്ടറുകൾ മുദ്ര വെച്ച കവറിൽ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമീപിക്കുക. ഫോൺ: 0487 2394522.
- Log in to post comments