Skip to main content
മാടായി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാപഞ്ചായത് അംഗം സി പി ഷിജു നിർവഹിക്കുന്നു.

ഇനി പൊതുവിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ പരിജ്ഞാനവും ക്രീയേറ്റീവ് കോര്‍ണര്‍; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

മാടായി ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ശില്‍പശാല ജില്ലാപഞ്ചായത്തംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മാടായി ബി ആര്‍ സിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. മാടായി സബ്ജില്ലയ്ക്ക് കീഴിലുള്ള മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുറച്ചേരി ജിയുപിഎസ്, പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, കുഞ്ഞിമംഗലം ജിസിയുപിഎസ് എന്നീ നാല് സ്‌കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഓരോ സ്‌കൂളിലെയും 35 വിദ്യാര്‍ഥികളെ വീതം ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഗാര്‍ഡനിങ്, പ്ലംബിങ്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഡിസൈനിങ്, കാര്‍പെന്ററി തുടങ്ങിയ വിവിധ മേഖലകള്‍ പരിചയപ്പെടുത്തും. കുട്ടികളില്‍ ശരിയായ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിന് ക്രിയേറ്റീവ് കോര്‍ണര്‍  സഹായകരമാകും.

എസ് ആര്‍ അസിസ്റ്റന്റ് യു.സുഗത അധ്യക്ഷയായി. മാടായി ബിആര്‍സി ട്രെയിനര്‍ കെ രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ് ദീപ്തി, പ്രധാനധ്യാപിക എസ്.കെ രജനി, പിടിഎ പ്രസിഡന്റ് എം.വി ശ്രീശന്‍, എസ് എം സി ചെയര്‍മാന്‍ മടപ്പള്ളി പ്രദീപന്‍, എസ് ഡി സി ചെയര്‍മാന്‍ എന്‍.വി രാമകൃഷ്ണന്‍, ഡബ്യൂ ഐ ഇ ടീച്ചര്‍ എന്‍ നവ്യ ശാന്തി, എസ്ആര്‍ജി കണ്‍വീനര്‍ ബി ഷംല തുടങ്ങിയവര്‍ സംസാരിച്ചു.

date