Skip to main content

അറിയിപ്പുകള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകള്‍ സന്ദര്‍ശിച്ച് രോഗനിര്‍ണയവും ചികിത്സയും നല്‍കുന്ന 'ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റി'ല്‍ ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. സൈക്യാട്രിക് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും.

 

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
       
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎന്‍ടി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന സ്‌കൂളില്‍നിന്ന് ഡാറ്റാ എന്‍ട്രി നടത്തണം. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in.

തുല്യത കോഴ്സ്: അപേക്ഷ തിയതി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള തുല്യത കോഴ്സിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 16 വരെ നീട്ടിയതായി ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തുല്യത പഠനത്തിന് കോഴ്സ് ഫീ അടക്കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446630185.

 

ലാബ് ടെക്നിഷ്യന്‍ ഇന്റര്‍വ്യൂ

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ പത്തിന് രാവിലെ 11ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ് സിഎംഎല്‍ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0495 2255715.

 

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്‌ഷോപ്പ് സ്റ്റോറിലേക്ക് മറൈന്‍ പെയിന്റ് വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂണ്‍ 21ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ നിര്‍മിതികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. തുഷാരഗിരിയിലെ കോട്ടേജ്, കഫറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ഡോര്‍മെറ്ററി, കോഫി ഷോപ്പ് എന്നിവയും കാപ്പാട് ബീച്ചിലെ കഫറ്റീരിയ ആന്‍ഡ് പാര്‍ക്കിങ്ങും ഫറോക്ക് ഓള്‍ഡ് ബ്രിഡ്ജ് സമീപത്തെ ഫ്ളോട്ടിങ് ബോട്ട് ജെട്ടി നടത്തിപ്പും പരിപാലനവും മൂന്ന് വര്‍ഷത്തേക്കും ഫറോക്ക് വി പാര്‍ക്കിലെ എല്‍ഇഡി വാളിന്റെ നടത്തിപ്പും പരിപാലനവും രണ്ട് വര്‍ഷത്തേക്കുമാണ് നല്‍കുക. ടെണ്ടര്‍ ജൂണ്‍ 16ന് ഉച്ചക്ക് ഒരു മണിക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്:  www.dtpckozhikode.com. ഫോണ്‍: 0495 2720012.

 

നീറ്റ്, ജെഇഇ പ്രവേശന പരീക്ഷാ പരിശീലനം

2026ലെ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ചവരില്‍നിന്ന് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.
   
താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരിയിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ജൂണ്‍ 17ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കുണ്ടാകണം. ഫോണ്‍: 0495 2376364.

 

വെറ്ററിനറി സര്‍ജന്‍: ഇന്റര്‍വ്യൂ ഒമ്പതിന് 

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒഴിവുള്ള ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം.

ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ തൂണേരി ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള വാക്-ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. 

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ ഐഎഎസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. പൊതുവിഭാഗ വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയാണ് കോഴ്‌സ് ഫീസ്. അര്‍ഹതയുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം വരെ ഫീസിളവ് ലഭിക്കും. വിശദവിവരങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും www.kite.kerala.gov.in/kilelasacademy വെബ്‌സൈറ്റില്‍ ലഭിക്കും.  ഇമെയില്‍: kilecivilservice@gmail.com, വാട്സ് ആപ്പ്: 8075768537, ഫോണ്‍: 0471 2479966, 8075768537.

 

ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷ നല്‍കാം. ഫോണ്‍: 0495 2377018.  

 

തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുളള  മോണ്ടിസ്സോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ലസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

 

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം 

ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, വിമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകള്‍ക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തില്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 7594994787.

 

യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷയുടെ രണ്ടാംഘട്ടം ജൂണ്‍ 11,12,13,18,19,20 തീയതികളില്‍ പിഎസ്സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.   
പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 237197.

 

പരിസ്ഥിതി ദിനാചരണം

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല പരിസ്ഥിതി ദിനാചാരണം ഇന്ന് (ജൂണ്‍ അഞ്ച്) രാവിലെ 9.30ന് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടക്കും. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സെന്റ് ജോസഫ് കോളേജ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് മുഖ്യാതിഥിയാകും. വിവിധ സെഷനുകളിലായി ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും പ്രഭാഷണം നടത്തും.

 

നിയമസഭ സമിതി സിറ്റിങ് പത്തിന് 

നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി സിറ്റിങ് ജൂണ്‍ പത്തിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0471 2512524.  

 

വനിതാ ഐടിഐ പ്രവേശനം

കോഴിക്കോട് ഗവ. വനിതാ ഐടിഐയിലെ വിവിധ എന്‍സിവിടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി (itiadmissions.kerala.gov.in) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 0495-2373976.

 

നിയോജകമണ്ഡല വിഭജനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മെയ് 30ന് പ്രസീദ്ധികരിച്ച കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ നിയോജകമണ്ഡല വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴിന് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ല തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥനോ, നേരിട്ടോ, രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. എന്തെങ്കിലും രേഖകള്‍ നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2210289, 2210940.

date