Skip to main content

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍: പരിശീലന ക്ലാസ് നടത്തി

2025ലെ പൊതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കല്‍, അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

പരിശീലന പരിപാടി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇന്‍-ചാര്‍ജ്ജ്) സുനില്‍ മാത്യു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന എല്‍.എ ഓഫീസ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജീവ ജി., രാജകുമാരി എല്‍.എ ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുബൈര്‍ എം.ഇ, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ജിബിന്‍ ജോസ്, അഭിലാഷ് ജോസഫ് തുടങ്ങിയവര്‍ പരിശീലന ക്ലാസ് നയിച്ചു. വാര്‍ഡ് വിഭജനം ചെയ്തതനുസരിച്ച് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ ക്ലാസില്‍ വിശദീകരിച്ചു.

ഇടുക്കി ജില്ലയിലെ 52 ഗ്രാമപഞ്ചായത്ത്, 2 മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആന്റ് സെക്രട്ടറി, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.

date