Skip to main content

റീല്‍സ് മത്സരം

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് റീല്‍സ് മത്സരം നടത്തും. കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്ന വീഡിയോകളാണ് തയ്യാറാക്കേണ്ടത്. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ പ്രതിസന്ധികളും പ്രയാസങ്ങളും തിരിച്ചറിയുക, അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക, വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തി സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 60 സെക്കന്‍ഡില്‍ കൂടാത്ത വീഡിയോയാണ് തയ്യാറാക്കേണ്ടത്. sjdoldageday@gmail.com എന്ന മെയിലില്‍ റീല്‍സുകള്‍ അയക്കേണ്ട അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം അഞ്ച്.

date