Skip to main content

കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദപ്രവേശനം

 ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ  പ്രവർത്തിക്കുന്ന മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാലുവർഷ ബിരുദ പ്രോഗ്രാമിലെ  ഏഴു കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  admissions.keralauniversity.ac.in ൽ രജിസ്റ്റർ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പറുമായി ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂൺ 7 വരെ അപേക്ഷിക്കാം. ബി.എസ.സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ., ബി.എസ്സി ഇലക്ട്രോണിക്സ്, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ. എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം്. യോഗ്യതാടിസ്ഥാനത്തിൽ  പകുതി സീറ്റുകളിലേക്ക് കേരള സർവകലാശാലയും ബാക്കി സീറ്റുകളിൽ കോളേജ് നേരിട്ടുമാണ് പ്രവേശനം നൽകുന്നത്. വിശദ വിവരത്തിന് ഫോൺ: 8547005046, 9562771381, 9447032077.

date