Skip to main content

തദ്ദേശപൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തും: തിരഞ്ഞെടുപ്പ് കമ്മീഷണർ

2025 ലെ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി, ഹരിതചട്ടങ്ങൾ പാലിച്ചു നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. പ്‌ളാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന ഈ വർഷത്തെ പരിസ്ഥിതിദിനപ്രമേയം ഉൾക്കൊണ്ടാകണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ പ്‌ളാസ്റ്റിക് കൈകാര്യം ചെയ്യുകയും വേണമെന്ന് കമ്മീഷണർ പറഞ്ഞു.

        ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് കമ്മീഷണർ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ ജീവനക്കാർ സുഗതകുമാരി രചിച്ച ''ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി'' എന്ന കവിത ആലപിച്ചു.  കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, സ്റ്റാഫ് വെൽഫെയർ ക്ലബ്ബ് സെക്രട്ടറി അനിൽജോണി, കമ്മീഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ് 2499/2025

date