Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ ആവശ്യമായവർ ജൂൺ 6 ന് മുൻപായി www.lbscentre.kerala.gov.in വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന തിരുത്താം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്സ് 2508/2025

date