Post Category
പരിസ്ഥിതിദിനം ആചരിച്ചു
കേരളസംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. സാക്ഷരതാമിഷൻ ആസ്ഥാനത്ത് ഡയറക്ടർ എ ജി ഒലീന തൈ നട്ടു. അക്ഷരം ഹാളിൽ നടന്ന ചടങ്ങ് ജി എ ഐ എ ഏഷ്യാ-പസഫിക് ക്യാമ്പയിനർ ഷിബു കെ എൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന വിഷയത്തിൽ ക്ലാസും പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങളിൽ ചർച്ചയും നടന്നു. സാക്ഷരതാമിഷൻ ഡയറക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എസ് റഷീദ, ഫിനാൻസ് ഓഫീസർ ഷിബി ജോർജ്ജ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. രശ്മി ജി, ജില്ലാ കോഓർഡിനേറ്റർ ഡോ. മുരുകദാസ്, ജീവനക്കാർ, പ്രേരക്മാർ, സാക്ഷരതാ പ്രവർത്തകർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 2513/2025
date
- Log in to post comments