വോക്ക് ഇൻ ഇന്റർവ്യൂ
ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 11ന് രാവിലെ 10.30ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് 2025 ആഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ 955 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകും. ഇംഗ്ലീഷിൽ ബി.എ
(കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ മുതലായവ) കൂടാതെ ടി.ടി.സി/ഡി.എഡ്/ബി.എഡ്/ഡി.ഇ.ഐ.ഇ.ഡി. ആണ് യോഗ്യത. ഇംഗ്ലീഷിൽ എം.എ (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ മുതലായവ),അസാപ്പിന്റെ സ്‌കിൽ ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിങ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽനിന്നുമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ എന്നിവ അഭികാമ്യം.
വിശദവിവരത്തിന് ഫോൺ: 8129574638,9947119692.
- Log in to post comments