Post Category
തിരഞ്ഞെടുപ്പ് ബോധവത്കരണവും വൃക്ഷത്തെ വിതരണവും നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണവും വൃക്ഷത്തെ വിതരണവും നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ നിഷാന്ത് സിഹാര വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ക്രിസ്തുരാജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ടി. സുജിത്ത്, പ്രിന്‍സിപ്പല്‍ എ. റോയ്സ്റ്റണ്‍, ഇ.എല്‍.സി കോഡിനേറ്റര്‍ സി. വില്‍ഫ്രഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments