Skip to main content

അറിയിപ്പുകള്‍

വാഹന ലേലം

കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡമ്പിങ് യാര്‍ഡിലുമായി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ സൂക്ഷിച്ച അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 44 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് (www.tsmcecommerce.com) മുഖേന ജൂണ്‍ 17ന് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 0496 2523031.

നിയമസഭ സമിതി സിറ്റിങ് പത്തിന്

നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി സിറ്റിങ് ജൂണ്‍ പത്തിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പും നടത്തുകയും പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടെത്തി പുതിയ പരാതികളും സമര്‍പ്പിക്കാം. പരാതികളില്‍ വിലാസത്തിനൊപ്പം ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. ഫോണ്‍: 0471 2512524.

ദര്‍ഘാസ് റദ്ദാക്കി

അഴീക്കല്‍ തുറമുഖത്തെ ലൈറ്റ് ഹൗസിന്റെ സിഗ്‌നല്‍ ലൈറ്റ് തകരാര്‍ പരിഹരിക്കുന്നതിനായി ബൈബാക്ക് വ്യവസ്ഥയില്‍ ആറ് ബാറ്ററികള്‍ വാങ്ങാന്‍ ക്ഷണിച്ച ദര്‍ഘാസ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്തതായി പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414863.

അക്കൗണ്ടിങ് ക്ലര്‍ക്ക് നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡിപിഎംഎസ്യു ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ക്ലര്‍ക്കിനെ നിയമിക്കും. യോഗ്യത: ബികോം, ഡിസിഎ, ടാലി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം). പ്രായപരിധി: 2025 മെയ് 28ന് 40 വയസ്സ് കവിയരുത്. ശമ്പളം: 17000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ പത്ത് വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 8078223001.

 

മസ്റ്ററിങ് നടത്തണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ് നടത്തണം. 2024 ഡിസംബര്‍ 31 വരെ ക്ഷേനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ മസ്റ്ററിങ് നടത്താം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ ജീവനക്കാര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് പിന്നിട്ടവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, രോഗം ബാധിച്ച് കിടപ്പിലായവര്‍, 05/01/21 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2384355.

വെറ്ററിനറി സര്‍ജന്‍: ഇന്റര്‍വ്യൂ ഒമ്പതിന്

ജില്ല വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പരമാവധി 90 ദിവസത്തേക്ക് പി ജി വെറ്റ് വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: എംവിഎസ്സി (സര്‍ജറി), കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിവിഎസ്സി (ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സര്‍വിസസ്/തത്തുല്യ സര്‍ജറി പരിശീലനം ലഭിച്ചിരിക്കണം), വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ള വെറ്ററിനറി സര്‍ജന്‍മാര്‍ക്കും (യുഡി വെറ്റ്) അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ഒമ്പതിന് ഉച്ചക്ക് 12ന് മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം.

സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച, 2020 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്ത വീടുള്ള പട്ടികവര്‍ഗക്കാര്‍ക്ക് സേഫ് പദ്ധതിയില്‍ അപേക്ഷിക്കാം. 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരായിരിക്കണം.
അപേക്ഷ ഫോം കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും പേരാമ്പ്ര, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. വീട് സ്ഥിതിചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 10. ഫോണ്‍: 0495 2376364.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് സിസിഎഫ് വിഭാഗത്തിലെ തകരാറിലായ ആറ് എയര്‍ കണ്ടീഷണറുകള്‍, ഒരു സ്റ്റെബിലൈസര്‍ എന്നിവ റിപ്പയര്‍ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ പിഒ, 673005 എന്ന വിലാസത്തില്‍ ജൂണ്‍ 18 ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക്: www.geckkd.ac.in.

 

 

date