Post Category
’ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിന് തുടക്കം
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ക്ലീൻ വൈബ്സ് 2025 ചങ്ങാതിക്കൊരു തൈ ക്യാമ്പയിന് തുടക്കമായി. പൊന്നിയത്ത് എംയുപി സ്കൂളിൽ നടന്ന ക്യാമ്പയിൻ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന നിർവഹിച്ചു. വില്ല്യാപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി, വാർഡ് അംഗം എം കെ സനിയ,
പൊന്നിയത്ത് എംയുപി സ്കൂൾ പ്രധാനാധ്യാപിക ഇ ജാസിറ, പി ടി എ പ്രസിഡന്റ് അബ്ദുസലാം ഖാസിമി, സി എം സുധ, ഗോകുൽ കൃഷ്ണ, കെ ജിൻഷ, വി പി മോഹൻരാജ്, ടി സുനീഷ് എന്നിവർ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകൻ മുനീർ വിശദീകരിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും നടന്നു.
date
- Log in to post comments