പരിസ്ഥിതി ദിനാചരണം
കക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കക്കയം ജി എൽ പി സ്കൂളിൽ നടന്ന പരിപാടി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഒ പി ബഷീർ പരിസ്ഥിതിദിന സന്ദേശം കൈമാറി. സ്കൂൾ അങ്കണത്തിൽ സ്കൂൾ ലീഡർ അലക്സ് പോൾ വൃക്ഷതൈ നട്ടു.
കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. തൂവ്വക്കടവ് ജലസേചന വകുപ്പിന്റെ സ്ഥലത്ത് കൂരാച്ചുണ്ടിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തൈകൾ നട്ടു. വയലട ജി എൽ പി സ്കൂൾ അങ്കണത്തിലും തൈകൾ നട്ടു.
നിർദിഷ്ട വയലട ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരും സ്റ്റേഷൻ സ്റ്റാഫും ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിത കർമസേനക്ക് നൽകി. വയലട ശിശു മന്ദിരത്തിലെ അങ്കണത്തിൽ പനങ്ങാട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ റംല മാടംവള്ളിക്കുന്നത്ത് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
- Log in to post comments